Trending

VarthaLink

സ്കൂൾ കുട്ടികളുടെ ആരോഗ്യ വിവരങ്ങൾ ശേഖരിക്കാൻ ഹെൽത്ത് കാർഡ് പദ്ധതിയുമായി സർക്കാർ


തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികളുടെ ആരോഗ്യ വിവരങ്ങൾ സൂക്ഷിക്കാൻ ഹെൽത്ത് കാർഡ് പദ്ധതിയുമായി സംസ്ഥാന സർക്കാർ. പദ്ധതിയിലൂടെ ഒരു കുട്ടി സ്കൂളിൽ ചേരുന്നതു മുതൽ 12-ാം ക്ലാസ് കഴിയുന്നതു വരെയുള്ള ആരോ​ഗ്യവിവരങ്ങൾ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ഡിജിറ്റലായി സൂക്ഷിക്കാനാകും.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി ചേർന്ന് നടത്തുന്ന പദ്ധതിക്ക് വിദ്യാഭ്യാസ വകുപ്പിലെ കൈറ്റ് സാങ്കേതിക സഹായം നൽകും. സമഗ്ര സ്കൂൾ ഹെൽത്ത് പ്രോഗ്രാം നടപ്പാക്കുന്നതിന്‍റെ ഭാഗമായി നടത്തിയ വർക് ഷോപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.

ഒന്നുമുതൽ അഞ്ചുവരെ പ്രൈമറി, ആറുമുതൽ എട്ടുവരെ അപ്പർ പ്രൈമറി, എട്ടുമുതൽ 12 വരെ സെക്കൻഡറി എന്നിങ്ങനെ കുട്ടികളെ മൂന്നുവിഭാഗങ്ങളായി തിരിക്കും. വൈദ്യപരിശോധന , ദന്തപരിശോധന, നേത്രപരിശോധന, പ്രതിരോധ കുത്തിവെപ്പ്‌ തുടങ്ങിയവ പദ്ധതിയിലുണ്ടാവും. കൗമാരത്തിൽ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഡോക്ടർമാരുടെ നേതൃത്വത്തിൽ ക്ലാസുകളുമുണ്ടാവും.

Post a Comment

Previous Post Next Post