Trending

VarthaLink

എളേറ്റിൽ വട്ടോളിയിൽ വെച്ച് പൊലീസിൻ്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തിയെന്ന കേസ്; പ്രതികളെ കോടതി വെറുതെ വിട്ടു


താമരശ്ശേരി: പോലീസിൻ്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ദേഹോപദ്രവം ഏൽപ്പിച്ചെന്നുമുള്ള കേസിൽ പ്രതികളെ വെറുതെ വിട്ടു കോടതി. എളേറ്റിൽ വട്ടോളി ചെറ്റക്കടവ് പുതിയോട്ടിൽ ബിജു, കായൽ മൂലക്കൽ രാജേഷ് എന്നിവരെയാണ് താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി വിട്ടയച്ചത്.

2017 ഡിസമ്പർ 31നാണ് കേസിനാസ്പദമായ സംഭവം. കൊടുവള്ളി പോലീസ് സബ് ഇൻസ്പക്ടറും സംഘവും ന്യൂയറിനോട് അനുബന്ധിച്ചുള്ള ക്രമസമാധാന ഡ്യൂട്ടി ചെയ്യുന്നതിനിടെ എളേറ്റിൽ വട്ടോളിയിൽ വെച്ച് പ്രതികൾ ജൂനിയർ സബ് ഇൻസ്പെക്ടറുടെ കഴുത്തിന് പിടിച്ച് അടിക്കുകയും യൂണിഫോം ഷർട്ട് പിടിച്ച് വലിക്കുകയും ചെയ്തെന്നും പോലീസിൻ്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്നും മറ്റും ആരോപിച്ച് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 341, 323, 332,506, 294 (b), r/w34 ഐ പി സി പ്രകാരം കൊടുവള്ളി പോലീസ് കേസ് ചാർജ് ചെയ്തത്.

കൊടുവള്ളി പോലീസ് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള പോലീസ് ഓഫീസർമാരെ സാക്ഷികളായി പ്രോസിക്യൂഷൻ ഭാഗം വിസ്തരിക്കുകയും ഏഴ് രേഖകളും, തൊണ്ടി മുതലായി യൂണിഫോം ഷർട്ടും കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. എന്നാൽ യാതൊരു അടിസ്ഥാനവുമില്ലാതെ പ്രതികളെ കള്ളക്കേസിൽ കുടുക്കിയതാണെന്ന് പ്രതിഭാഗം വാദിച്ചു. പ്രതികൾക്ക് വേണ്ടി അഡ്വക്കറ്റ് കെ.പി ഫിലിപ്പ് കോടതിയിൽ ഹാജരായി.


Post a Comment

Previous Post Next Post