ചേളന്നൂർ: വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കുന്നതിനായി പാലത്ത് പി.എച്ച് എസ് ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥികൾ സ്വരൂപിച്ച 17000 രൂപ ചേളന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി നൗഷീർ ഏറ്റുവാങ്ങി. വിദ്യാർത്ഥികളിൽ സഹായ തൽപരതയും മാനവിക ചിന്തയും വളർത്തിയെടുക്കുന്നതിന് ഇത്തരം സംരഭങ്ങളിലൂടെ സാധിക്കുമെന്നും പി.എച്ച് എസ് സ്കൂളിലെ വിദ്യാർത്ഥികളിലെ ഈ സേവനം മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്കൂൾ പ്രിൻസിപ്പൽ ദീപ രമേശ്, പി.എച്ച് എസ് പ്രസിഡണ്ട് ഇബ്റാഹിം പാലത്ത്, സെക്രട്ടറി കെ.കെ അഹമദ് കോയ മാസ്റ്റർ ,സ്കൂൾ ലീഡർ ബിലാൽ പി.പി എന്നിവർ പ്രസംഗിച്ചു.
Tags:
EDUCATION