മുക്കം: പെയിന്റിംഗ് ജോലിക്കിടെ കെട്ടിടത്തിൻ്റെ ഒന്നാം നിലയിൽ നിന്നും വീണു യുവാവ് മരിച്ചു. തിരുവമ്പാടി വാപ്പാട്ട് തേറുപറമ്പത്ത് വിജേഷ് (മണിക്കുട്ടൻ-34) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മുക്കം മുത്തേരിയിലുള്ള ജോലിസ്ഥലത്ത് വെച്ചായിരുന്നു അപകടം സംഭവിച്ചത്.
പിതാവ്: ചന്ദ്രൻ. മാതാവ്: കോമളവല്ലി ഭാര്യ:വിദ്യ (കുന്നമംഗലം). മകൾ: ആത്മിക. സഹോദരി: വിജിന.