എളേറ്റിൽ: എളേറ്റിൽ വട്ടോളിയിൽ നിയന്ത്രണംവിട്ട സ്കൂട്ടർ ഫൂട്പാത്ത് കൈവരിയിലിടിച്ച് മറിഞ്ഞ് കരിയാത്തൻ കാവ് സ്വദേശിക്ക് പരിക്ക്. ഇന്ന് ഉച്ചക്ക് 2.30 ഓടെയായിരുന്നു അപകടം.
നരിക്കുനി- പൂനൂർ റോഡിൽ എളേറ്റിൽ വട്ടോളി അങ്ങാടിയിലുള്ള ഹമ്പ് കയറുമ്പോഴാണ് സ്കൂട്ടർ നിയന്ത്രണം വിട്ടത്. തുടർന്ന് തൊട്ടടുത്തെ ഫുട്പാത്തിന്റെ ഇരുമ്പുകൈവരിയിൽ ഇടിച്ചു ബൈക്ക് യാത്രികൻ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
ഉടനെ തന്നെ അങ്ങാടിയിലുണ്ടായിരുന്ന ആളുകൾ ഓടിക്കുടുകയും ആംബുലൻസ് വിളിച്ച് ബൈക്ക് യാത്രികനെ തൊട്ടടുത്ത സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.