കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ നിപയെന്ന് സംശയം. രോഗ ലക്ഷണങ്ങളോടെ രണ്ടുപേരെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മട്ടന്നൂര്‍ സ്വദേശികളായ അച്ഛനും മകനുമാണ് നിപയുടേതെന്ന് സംശയിക്കുന്ന ലക്ഷണങ്ങളുള്ളത്. ഇരുവരുടെയും സ്രവങ്ങള്‍ കോഴിക്കോട്ടേക്ക് പരിശോധനയ്ക്ക് അയച്ചു. നിലവില്‍ ഇരുവരും നിരീക്ഷണത്തില്‍ തുടരുകയാണ്. കണ്ണൂര്‍ താണയിൽ പഴക്കട നടത്തുകയാണ് ഇരുവരും.