നന്മണ്ട: കുന്നുമ്മൽ റോഡിലെ ജൽജീവൻ മിഷൻ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. ഒരാഴ്ചയായിട്ടും ഇതിന് പരിഹാരം കണ്ടിട്ടില്ല. ഒട്ടേറെ കുടുംബങ്ങൾ ആശ്രയിക്കുന്ന കുടിവെള്ള പൈപ്പ് ലൈനാണെന്നിരിക്കെ പരിഹാര നടപടികൾ വൈകുന്നത് നാട്ടുകാരിൽ അസംതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.
പൈപ്പ് പൊട്ടി കുന്നുമ്മൽ റോഡിലൂടെ ഒഴുകി എഴുകുളം റോഡിലേക്കാണ് എത്തുന്നത്. ഗെയിൽ ഗ്യാസ് പൈപ്പ് ലൈനിന്റെ കിടങ്ങിലൂടെയാണ് വെള്ളം ഒഴുകിക്കൊണ്ടിരിക്കുന്നത്. എത്രയും വേഗം പ്രശ്നം പരിഹരിക്കണമെന്നാണ് ഉപഭോക്താക്കൾ ആവശ്യപ്പെടുന്നത്.