Trending

VarthaLink

ജിസിസി രാജ്യങ്ങളിലേക്കുള്ള ഏകീകൃത ടൂറിസം വിസ ഈ വര്‍ഷം അവസാനത്തോടെ


ദുബായ്: ജിസിസി രാജ്യങ്ങള്‍ക്കിടയിലെ ഏകീകൃത ടൂറിസം വിസയായ 'ജിസിസി ഗ്രാന്‍ഡ് ടൂര്‍സ്' വിസയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്. മിഡില്‍ ഈസ്റ്റിലെ ടൂറിസം വ്യവസായ രംഗത്ത് വലിയൊരു മുന്നേറ്റത്തിന്  വഴിയൊരുക്കുമെന്ന് കരുതപ്പെടുന്ന ഏകീകൃത ടൂറിസം വിസ 2024 ഡിസംബര്‍ അവസാനത്തോടെ വിസ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളായ സഊദി അറേബ്യ, യുഎഇ, ഖത്തര്‍, ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍ എന്നിവിടങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒറ്റ വിസയില്‍ യാത്ര ചെയ്യാന്‍ സാധിക്കുന്ന ഷെങ്കൻ മാതൃകയിലുള്ള വിസയാണ് ജിസിസി ഗ്രാന്റ് ടൂര്‍സ്.

ജിസിസി ഗ്രാന്‍ഡ് ടൂര്‍സ് വിസയുടെ ഏറ്റവും പ്രധാനപ്പെട്ട ​ഗുണം യാത്രക്കാര്‍ക്ക് അത് നല്‍കുന്ന മികച്ച സൗകര്യങ്ങളാണ്. ഓരോ ജിസിസി രാജ്യത്തിനും പ്രത്യേക വിസകള്‍ക്ക് പകരം ഒരൊറ്റ വിസയിലൂടെ ജിസിസി രാജ്യങ്ങൾ മുഴുവൻ സഞ്ചരിക്കാൻ സാധിക്കും. ഇതിലൂടെ വിസ നടപടിക്രമങ്ങള്‍ എളുപ്പമാക്കാനും ​ഗൾഫ് മേഖലയിലേക്കുള്ള കൂടുതല്‍ സന്ദര്‍ശനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഈ സംരംഭം കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും മേഖലയുടെ സമ്പദ് വ്യവസ്ഥയെ കൂടുതൽ ഉത്തേജിപ്പിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിഡില്‍ ഈസ്റ്റിനെ ഒരു പ്രമുഖ ആഗോള ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിനും ഇത് വഴിതെളിക്കും.

ജിസിസി ഗ്രാന്‍ഡ് ടൂര്‍സ് വിസയുടെ വരവ് മിഡില്‍ ഈസ്റ്റേണ്‍ യാത്രയില്‍ യൂറോപ്പില്‍ ഉണ്ടായ കുതിപ്പിന് സമാനാമായ ഉയർച്ച ജിസിസിയിലും ഉണ്ടാവുമെന്നാണ് ഈ മേഖലയിലുള്ളവരുടെ പ്രതീക്ഷിക്കുന്നത്. 2030ഓടെ സന്ദര്‍ശകരുടെ എണ്ണം 128.7 ദശലക്ഷമായി ഉയരുമെന്നാണ് പ്രാഥമിക കണക്കുകൂട്ടൽ. ഗള്‍ഫ് രാജ്യങ്ങളിലുടനീളം മൊത്തത്തിലുള്ള ടൂറിസം വരുമാനത്തില്‍ വൻ കുതിച്ചുചാട്ടമുണ്ടാവും. സാമ്പത്തിക ഉത്തേജനത്തിലുപരി, ജിസിസി ഗ്രാന്‍ഡ് ടൂര്‍സ് വിസ ബിസിനസ്, സാംസ്‌കാരിക വിനിമയത്തിനുള്ള അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാനും ഇതിലൂടെ സാധിക്കും.

Post a Comment

Previous Post Next Post