Trending

VarthaLink

വയനാട് ദുരന്തം: ക്ലെയിം നടപടികൾ വേഗത്തിലാക്കാൻ പൊതുമേഖല ഇൻഷുറൻസ് കമ്പനികൾക്ക് കേന്ദ്ര നിർദ്ദേശം

ന്യൂഡൽഹി: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇൻഷുറൻസ് നടപടികൾ വേഗത്തിലാക്കാൻ കമ്പനികൾക്ക് നിർദ്ദേശം. ഇൻഷുറൻസ് ക്ലെയിമുകൾ വേഗത്തിൽ നടപടികൾ പൂർത്തിയാക്കി പണം നൽകണമെന്നാണ് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിൻ്റെ നിർദ്ദേശം. 

എൽഐസി, നാഷണൽ ഇൻഷുറൻസ്, ന്യൂ ഇന്ത്യ അഷുറൻസ്, ഒറിയന്റൽ ഇൻഷുറൻസ്, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് എന്നീ കമ്പനികൾക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇൻഷുറൻസ് കമ്പനികൾ പോളിസി ഉടമകളെ ബന്ധപ്പെടണമെന്നും പണം വേഗത്തിൽ വിതരണം ചെയ്യണമെന്നും നിർദ്ദേശമുണ്ട്. ഇതിന്റെ ഭാഗമായി ഡോക്യുമെന്റേഷൻ നടപടികളിൽ ഇളവു വരുത്തിയിട്ടുണ്ട്. കമ്പനികൾ അർഹരായവരുടെ ക്ലെയിമുകൾ വേഗത്തിൽ തീർപ്പാക്കി പണം നൽകുന്നുണ്ടോയെന്ന് ജനറൽ ഇൻഷുറൻസ് കൗൺസിൽ വിലയിരുത്തും. ക്ലെയിം ചെയ്യുന്നവർക്ക് വേണ്ടി പ്രത്യേക പോർട്ടൽ ആരംഭിക്കുമെന്നും ധനകാര്യ മന്ത്രാലയം അറിയിച്ചു.

അതേസമയം ഇൻഷുറൻസ് കമ്പനികൾ നടപടികൾ തുടങ്ങിയിട്ടുണ്ട്. വയനാട്, പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സഹായത്തിനായി ബന്ധപ്പെടാനുള്ള വിവരങ്ങൾ നൽകുന്നതിന് ഇൻഷുറൻസ് കമ്പനികൾ വിവിധ ചാനലുകളിലൂടെ (പ്രാദേശിക പത്രങ്ങൾ, സോഷ്യൽ മീഡിയ, കമ്പനി വെബ്‌സൈറ്റുകൾ, എസ്എംഎസ് മുതലായവ) അവരുടെ പോളിസി ഉടമകളെ ബന്ധപ്പെടാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post