കുന്ദമംഗലം: പടനിലത്ത് വാഹനാപകടത്തിൽ ഈങ്ങാപ്പുഴ സ്വദേശിനിക്ക് ദാരുണാന്ത്യം. ഈങ്ങാപ്പുഴ മലപുറം പള്ളിക്കുന്നുമ്മൽ നാജിയയാണ് മരിച്ചത്. ഭർത്താവ് നൗഫലിനെ ഗുരുതര പരിക്കുകളോടെ അശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെ നാല് മണിയോടെ ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടം. നരിക്കുനി മടവൂർ രാംപൊയിൽ സ്വദേശി ഈങ്ങാപ്പുഴ താമസമാക്കിയ അടുക്കത്തുമ്മൽ മുഹമ്മദിൻ്റെ മകൻ അബ്ദുൽ ഗഫൂറിന്റെയും സൈനബയുടെയും മകളാണ് മരണപ്പെട്ട നാജിയ.