Trending

VarthaLink

ചേവായൂരിൽ നിയന്ത്രണം വിട്ട കാർ മതിൽ തകർത്ത് കിണറ്റിലേക്ക് മറിഞ്ഞു; യാത്രക്കാരന് തലനാരിഴയ്ക്ക് രക്ഷ


കോഴിക്കോട്: ചേവായൂർ നെയ്ത് കുളങ്ങരയിൽ നിയന്ത്രണം വിട്ട കാർ കിണറിലേക്ക് മറിഞ്ഞ് അപകടം. ചേവായൂർ എ കെ വി കെ റോഡിൽ രാധാകൃഷ്ണൻ ഓടിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാത്രി 9.30 തോടെയാണ് അപകടമുണ്ടായത്. മതിലിൽ ഇടിച്ച് തലകീഴായി മറിഞ്ഞാണ് കാർ റോഡിന് സമീത്തെ വീട്ടിലെ കിണറ്റിലേക്ക് വീണത്. അപകടം നടന്ന വീടിന് സമീപത്ത് ഒരു കുത്തനെ കയറ്റമുണ്ട്. ഈ വഴിയാണ് കാറെത്തിയത്. കുതിച്ചെത്തിയ കാർ വീടിന്റെ ഗേറ്റ് തകർത്ത് കിണറ്റിലേക്ക് പതിക്കുകയായിരുന്നു.

കാറിനുള്ളിൽ കുടുങ്ങിയ രാധാകൃഷ്ണനെ വെള്ളിമാടുകുന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് രക്ഷപ്പെടുത്തിയത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രാധാകൃഷ്ണന്റെ പരുക്ക് ഗുരുതരമല്ല. കിണറിന് ഇരുമ്പിന്റെ നെറ്റ് വെച്ചിരുന്നതിനാലാണ് വലിയ അപകടമൊഴിവായത്.   

Post a Comment

Previous Post Next Post