Trending

VarthaLink

സംവിധായകൻ ആഷിഖ് അബു ഫെഫ്കയിൽ നിന്ന് രാജിവച്ചു


കൊച്ചി: സംവിധായകൻ ആഷിഖ് അബു മലയാള സിനിമ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയിൽ നിന്നും രാജിവെച്ചു. റിപ്പോർട്ട് പുറത്തു വന്നിട്ടും ഫെഫ്ക നേത‍്യത്വം മൗനം പാലിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ നേത‍്യത്വത്തിനെതിരെ വിമർശനവുമായി സംവിധായകൻ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ആഷിഖിനെ തള്ളി പറഞ്ഞ് ഫെഫ്ക നേത‍്യത്വവും രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കൊടുവിലാണ് ആഷിഖ് അബുവിന്റെ രാജി. ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണിക‍്യഷ്ണന് ആഷിഖ് അബു രാജിക്കത്ത് അയച്ചു. 

2009 ഒക്ടോബറില്‍ ഫെക രൂപീകരിക്കുന്ന സമയം മുതല്‍ സംഘടനയില്‍ അംഗമാണ്. പിന്നീട് നടന്ന തിരെഞ്ഞെടുപ്പില്‍ സംവിധായകരുടെ യൂണിയന്‍ എക്‌സിക്യൂട്ടീവ് അംഗമായി തിരെഞ്ഞെടുക്കപ്പെട്ടു. ഹേമക്കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം കുറ്റകരമായ മൗനമാണ് സംഘടന നടത്തുന്നത്. വൈകാരിക പ്രകടനങ്ങള്‍ വേണ്ട, പഠിച്ച ശേഷം പറയാന്‍ എന്നിങ്ങനെയുള്ള പ്രതികരണങ്ങള്‍ എന്നെ നിരാശപ്പെടുത്തി. സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ സംഘടനയും നേതൃത്വവും പരാജയപ്പെട്ടെന്നും നിലപാടില്‍ തികഞ്ഞ കാപട്യം പുലര്‍ത്തുന്ന നേതൃത്ത്വത്തിനോട് അതിശക്തമായി വിയോജിച്ചും പ്രതിഷേധിച്ചും ഫെഫ്ക പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെയ്ക്കുന്നതായി ആഷിഖ് അബു വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Post a Comment

Previous Post Next Post