Trending

VarthaLink

കുറ്റ്യാടി- കോഴിക്കോട് റൂട്ടിലെ ബസ്സ് സമരം പിൻവലിച്ചു


കോഴിക്കോട്: കുറ്റ്യാടി- കോഴിക്കോട് റൂട്ടിലെ ബസ്സ് സമരം പിൻവലിച്ചു. കുറ്റ്യാടി- കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന അജുവ ബസ്സിലെ ഡ്രൈവർ കരുവണ്ണൂർ സ്വദേശി ലെനീഷിനെ കാർ യാത്രക്കാർ കൂമുള്ളിയിൽ വെച്ചു ബസ്സ് തടഞ്ഞുനിർത്തി റോഡിലേക്ക് വലിച്ചിട്ടു അതിക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ചായിരുന്നു ബസ് തൊഴിലാളികൾ കഴിഞ്ഞ ദിവസം അർധരാത്രി മുതൽ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചത്. 

പണിമുടക്ക് തുടർന്ന് പോകുന്ന സാഹചര്യത്തിൽ ഇത് സംബന്ധിച്ചു അത്തോളി പോലീസുമായി സിഐടിയു പ്രതിനിധികൾ സംസാരിച്ചു. എന്നാൽ അത്തോളി പോലീസ് ബന്ധപ്പെട്ട പ്രതികളെയോ വാഹനത്തിനെയോ കസ്റ്റഡിയിൽ എടുക്കാത്തിനെ തുടർന്ന് സമരം അനിശ്ചിതമായി നീണ്ടുപോയി. നാലാം ദിവസം പേരാമ്പ്ര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ യൂണിയൻ പ്രതിനിധികളെയും ബസ്സ് ഓണർമാരെയും ഉൾപ്പെടുത്തി യോഗം വിളിച്ച് പ്രതികൾക്കെതിരെ ഉടൻ നടപടി സ്വീകരിക്കുമെന്നും സമരം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. 

തുടർന്ന് പ്രശ്നപരിഹാരം എന്ന നിലയിൽ ഡിവൈഎസ്പി നേരിട്ടു ഇടപെട്ട് പ്രതികൾ സഞ്ചരിച്ച വാഹനം കസ്റ്റഡിയിൽ എടുക്കുകയും ആവിശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ താത്കാലികമായി സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചതായി യൂണിയൻ പ്രതിനിധികൾ അറിയിച്ചു. വ്യാഴാഴ്ച്ച മുതൽ സർവീസ്‌ നടത്തുമെന്നും പറഞ്ഞു.

Post a Comment

Previous Post Next Post