Trending

VarthaLink

സംസ്ഥാനത്ത് സ്വർണ വില ഇടിയുന്നു; പ്രതീക്ഷയോടെ വിപണി

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്. ഇന്ന് ഗ്രാമിന് 40 രൂപ കുറഞ്ഞു. ഇതോടെ 6,350 രൂപയാണ് ഇന്നത്തെ വില. പവന് 352 രൂപ കുറഞ്ഞ് 50,800 രൂപയിലെത്തി. ഈ മാസം ഇതാദ്യമായാണ് സ്വർണവില അരലക്ഷത്തിലേക്ക് താഴ്ന്നത്. അവസരം മുതലെടുത്ത് സ്വർണം വാങ്ങാനുള്ള തിരക്കിലാണ് ഉപഭോക്താക്കൾ. 

ഇന്നത്തെ വെള്ളി വിലയിൽ നേരിയ കുറവുണ്ട്. ഗ്രാമിന് 0.50 രൂപ കുറഞ്ഞ് ₹87 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കിലോഗ്രാമിന് ₹87,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.

സ്വർണത്തിന്‍റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്‍റെയും ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കുറച്ചിരുന്നു. സ്വർണത്തിന്‍റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. 

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും. 

.

Post a Comment

Previous Post Next Post