താമരശ്ശേരി: കോരങ്ങാടിനും പി സി മുക്കിനുമിടയിൽ സംസ്ഥാന പാതയിൽ മദ്യലഹരിയിൽ ഓടിച്ചുവന്ന കാറിടിച്ച് 6 പേർക്ക് പരുക്ക്. ബൈക്ക് യാത്രക്കാരായ കൂരാച്ചുണ്ട് സ്വദേശി അമൽ കൃഷ്ണ (25), കൊയിലാണ്ടി സ്വദേശി വിനോദ് (40), എതിർ ദിശയിൽ വന്ന മാരുതി 800 കാർ യാത്രക്കാരനായ കാന്തപുരം സ്വദേശി അബ്ദുൽ നാസർ (57), മദ്യലഹരിയിൽ കാറിലുണ്ടായിരുന്ന ബാലുശ്ശേരി സ്വദേശികളായ ബിബിൻലാൽ (36), കിരൺ (31), അർജുൻ (27) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. ബാലുശ്ശേരി ഭാഗത്ത് നിന്നും വരികയായിരുന്ന ഷിഫ്റ്റ് കാർ അതേ ദിശയിൽ വന്ന ബൈക്കിലും, എതിർ ദിശയിൽ വന്ന കാറിലും ഇടിച്ചാണ് അപകടം. മദ്യലഹരിയിൽ വാഹനം ഓടിച്ച് ഗുരുതമായ ട്രാഫിക് ലംഘനവും അപകടമുണ്ടാക്കുകയും ചെയ്ത യുവാവിനെയും സുഹൃത്തുക്കളെയും പോലീസ് പിടികൂടി.