ചേളന്നൂർ: ചേളന്നൂർ ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണം 2023-24 വർഷത്തെ പദ്ധതിയിൽ എസ്.സി വിദ്യാർത്ഥികൾക്കുള്ള ലാപ്‌ടോപ് വിതരണം ഉദ്ഘാടന കർമ്മം ചേളന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. നൗഷീർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് ഗൗരി പുതിയോത്ത് അദ്ധ്യക്ഷത വഹിച്ചു. പി.കെ. കവിത, സി.പി. നൗഷീർ, വത്സല, മനോജ് കുമാർ, വി.എം. ഷാനി സംസാരിച്ചു.
Tags:
LOCAL NEWS