Trending

VarthaLink

ഇപിക്കെതിരേ അച്ചടക്ക നടപടി, എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്നും നീക്കി; പകരക്കാരൻ ടി.പി. രാമകൃഷ്ണൻ


തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്നും ഇ.പി. ജയരാജനെ മാറ്റി. പകരം ടി.പി. രാമകൃഷ്ണനാണ് ചുമതല. ബിജെപി ബന്ധ ആരോപണവുമായി ബന്ധപ്പെട്ടാണ് പാര്‍ട്ടിയുടെ അച്ചടക്ക നടപടി. നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാന സമിതിയില്‍ പങ്കെടുക്കാതെ ഇപി കണ്ണൂരിലേക്ക് പോയി. കണ്ണൂരിലെ വീട്ടിലെത്തിയ ഇപിയോടുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ''ഇപ്പോഴൊന്നും പറയാനില്ല, പറയാനുള്ളപ്പോൾ ഞാൻ നിങ്ങളെ വിളിക്കാം'' എന്നായിരുന്നു ഇപിയുടെ മറുപടി.

ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി ഇ.പി. ജയരാജൻ ദല്ലാൾ നന്ദകുമാറിന്‍റെ സാന്നിധ്യത്തിൽ കൂടിക്കാഴ്ച നടത്തിയെന്ന വിവരം വൻ വിവാദമായിരുന്നു. പിന്നാലെ ഇപി നടത്തിയ വെളിപ്പെടുത്തൽ പാർട്ടിക്ക് വലിയ തലവേദനയായിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഇപിയുടെ രാജി.

Post a Comment

Previous Post Next Post