Trending

VarthaLink

ഗാനരചയിതാവ് പ്രകാശ് മാരാർ അന്തരിച്ചു


ബാലുശ്ശേരി: ഗാനരചയിതാവ് പ്രകാശ് മാരാര്‍ (54) അന്തരിച്ചു. പനങ്ങാട് നോർത്ത് സുമഗിരിയിലാണ് താമസം. കോട്ടയം ചെങ്ങന്നൂരില്‍ സിനിമ സെറ്റില്‍ വച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ബുധൻ രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചെമ്പട, വീണ്ടും കള്ളൻ, അയാൾ ഞാനല്ല, നെല്ലിക്ക തുടങ്ങിയ സിനിമകളിലും നാടകങ്ങളിലും ആല്‍ബങ്ങളിലും പാട്ടുകളെഴുതിയിട്ടുണ്ട്‌. ഭാര്യ: സോണി (വടകര). മക്കൾ: ഹീര (സിപിഐഎം പനങ്ങാട് നോർത്ത് ബ്രാഞ്ച് അംഗം, ഡിവൈഎഫ്ഐ പനങ്ങാട് മേഖലാകമ്മറ്റി അംഗം), ഹൃദ്യ (കേരളബേങ്ക് കൊടുവള്ളി). മരുമകൻ: അർജ്ജുൻ (നരിക്കുനി).

സംസ്കാരം വൈകിട്ട് 7മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post