ചേളന്നൂർ: ചേളന്നൂർ അമ്പലത്തുകുളങ്ങരയിൽ അടച്ചിട്ട വീട്ടിൽ മോഷണം. തച്ചനാത്ത് ‘കൃഷ്ണകൃപ’യിൽ പി.സി. കൃഷ്ണകുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഒന്നരപ്പവന്റെ ആഭരണവും പണവുമാണ് നഷ്ടമായത്. വിമുക്തഭടനായ കൃഷ്ണകുമാറും റിട്ട. അധ്യാപികയായ ഭാര്യ സുധാലക്ഷ്മിയും വീടുപൂട്ടി ആലുവയിലുള്ള മകളുടെ വീട്ടിൽ പോയതായിരുന്നു. തിരിച്ചുവന്നപ്പോഴാണ് വീടിന്റെ മുൻഭാഗത്തെ പൂട്ട് പൊട്ടിച്ചതും വാതിൽ കുത്തിത്തുറന്നനിലയിലും കാണുന്നത്.
കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും മോതിരവും കമ്മലുമാണ് നഷ്ടമായത്. വീടിനകത്തുള്ള സാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിലാണ്. കാക്കൂർ പോലീസും വിരലടയാള വിദഗ്‌ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. മണംപിടിച്ച പോലീസ് നായ വീടിന് പിൻവശത്തേക്ക് ഓടി.