Trending

VarthaLink

താമരശ്ശേരിയിൽ വീട്ടിൽ കയറി സ്ത്രീകളെയും കുട്ടികളെയുമടക്കം ആക്രമിച്ച കേസിൽ എട്ടുപേർ റിമാൻ്റിൽ

താമരശ്ശേരി: താമരശ്ശേരിയിൽ വീട്ടിൽ കയറി ആക്രമിച്ച കേസിൽ പോലീസ് 8 പേരെ അറസ്റ്റ് ചെയ്ത് കോടതിയിൽ റിമാൻ്റ് ചെയ്തു. താമരശ്ശേരി ചുങ്കം കലറക്കാം പൊയിൽ സി.പി അഷറഫിൻ്റെ വീട്ടിൽ കയറി ആക്രമിച്ച തടമ്പാട്ട് താഴം ടി.ടി റൂഷൈദ് മുഹമ്മദ് (19), നരിക്കുനി പിസി പാലം കളത്തിങ്ങൽ കെ.അബ്‌ദുൽ സലാം (56), എരവന്നൂർ ടി.ടി അബ്‌ദുൽ റഹീസ് (43), പിസി പാലം കളത്തിങ്ങൽ കെ.ഷബീർ മുഹമ്മദ് (18), നരിക്കുനി പാറന്നൂർ കൊളത്തൂർ കണ്ടിയിൽ സാജിദ് (47), പാറന്നൂർ മുണ്ടപുറത്ത് എം.വി റംഷിദ് (38), നരിക്കുനി കാവുമ്പറത്ത് കെ.നാഫിദ് (39), കാപ്പാടൻ ഷക്കീർ ഹുസൈൻ (41) എന്നിവരെയാണ് താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തത്.

കേസിലെ ഒന്നാം പ്രതിയായ പിസി പാലം കളത്തിങ്ങൽ കെ. ഷഹാന(24) യെ ഇന്നലെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും സ്ത്രീ എന്ന പരിഗണന നൽകി രാവിലെ സ്റ്റേഷനിൽ ഹാജരാകണം എന്ന് കാണിച്ച് നോട്ടീസ് നൽകി വിട്ടയച്ചിരുന്നു. എന്നാൽ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

കാർ അഷറഫിന് വിൽപ്പന നടത്തിയ സിറാജിൻ്റെ പങ്കാളിയായിരുന്ന ഷഹാനയടക്കം 21 പേർക്ക് എതിരെയാണ് പോലീസ് കേസെടുത്തത്. ഷഹാനയുടെ പേരിലുള്ള കാറായിരുന്നു സിറാജ് വിൽപ്പന നടത്തിയത്. വാങ്ങിയാളുടെ വീട്ടിൽ നിന്നും ബലപ്രയോഗത്തിലൂടെ കാർ കൊണ്ടുപോകാൻ ശ്രമിച്ചതാണ് ആക്രമത്തിലേക്ക് നയിച്ചത്.

Post a Comment

Previous Post Next Post