കണ്ണൂർ: പാനൂർ കടവത്തൂർ ടൗണിൽ വൻ തീപ്പിടുത്തം. കടകൾ കത്തിനശിച്ചു. രണ്ട് ഫാൻസി കടകളും ഒരു ജ്വല്ലറിയുമാണ് കത്തിനശിച്ചത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മണികൂറുകൾ നീണ്ട പരിശ്രമത്തിനൊടുവലാണ് തീയണച്ചത്.
ഫയര്ഫോഴ്സിൻ്റെ എഴ് യൂണിറ്റുകൾ സംഭവ സ്ഥലത്തെത്തി തീയണയ്ക്കലിൽ പങ്കെടുത്തു. വൈകിട്ട് മൂന്ന് മണിയോടെയാണ് കടകളിൽ തീപ്പിടുത്തമുണ്ടായത്.ഷോർട്ട് സർക്യൂട്ടാണ് തീപിടിക്കാന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം തീപിടുത്തത്തിൽ ആർക്കും പരുക്കില്ല.