ബംഗളുരു: ഷിരൂരിൽ ഈശ്വർ മാൽപെ നദിയിൽ നടത്തിയ തെരച്ചിലിൽ അർജുന്റെ ലോറിയുടെ ഹൈഡ്രോളിക് ജാക്കി കണ്ടെത്തി. ലോറിയുടമ മനാഫ് ഇക്കാര്യം സ്ഥിരീകരിച്ചു. 40 അടി താഴ്ചയിൽ നിന്നാണ് കണ്ടെത്തിയത്. ജാക്കി തന്റെ ട്രക്കിന്റേതെന്ന് തന്നെയെന്ന് ഉടമ മനാഫ് പറഞ്ഞു.
ലോറിയുടെ പിന്‍ഭാഗത്ത് ടൂള്‍സ് ബോക്സിലാണ് ജാക്കി സൂക്ഷിച്ചിരുന്നതെന്നും പുതിയ ജാക്കി തന്നെയാണ് കണ്ടെത്തിയതെന്നും മനാഫ് പറഞ്ഞു. അര്‍ജുൻ ഓടിച്ചിരുന്ന ഭാരത് ബെന്‍സ് ലോറിയിലുണ്ടായിരുന്നതാണ് ഇതെന്നും ഇക്കാര്യത്തില്‍ യാതൊരു സംശയവും ഇല്ലെന്നും മനാഫ് വ്യക്തമാക്കി.
വൈകിട്ട് നാലേകാലോടെയാണ് ഈശ്വര്‍ മല്‍പെ പുഴയിലിറങ്ങിയുള്ള തിരച്ചില്‍ ആരംഭിച്ചത്. നിരവധി തവണ പുഴയിലിറങ്ങിയുള്ള പരിശോധനയിലാണ് ലോറിയിലുണ്ടായിരുന്ന ജാക്കി കണ്ടെത്തിയത്.