തിരുവമ്പാടി: കക്കാടംപൊയില്‍ റോഡിലെ ആനക്കല്ലമ്പാറയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് കാറിലുണ്ടായിരുന്ന യുവതി മരിച്ചു. കൂടെയുണ്ടായിരയുന്ന യുവാവിന് പരിക്കേറ്റു. കൊടുവള്ളി മുക്കിലങ്ങാടി കുന്നത്ത് പറമ്പിൽ ശുകൂർ - സലീന ദമ്പതികളുടെ മകൾ ഫാത്വിമ മഖ്ബൂലയാണ് (21) മരണപ്പെട്ടത്. ഓമശ്ശേരി തെച്ച്യാട് ചക്കിട്ടകണ്ടിയിൽ മുഹമ്മദ് മുൻഷികാണ് പരിക്കേറ്റയാൾ. ഇരുവരെയും ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രയില്‍ പ്രവേശിപ്പിച്ചെങ്കിലും യുവതി മരണപ്പെടുകയായിരുന്നു.
ഇന്ന് വൈകീട്ട് നാലരയോടെ കക്കാടം പൊയിൽ ഭാഗത്തു നിന്നും ചുരമിറങ്ങി വന്ന കാറിൻ്റെ നിയന്ത്രണം നഷ്ടമായി സമീപത്തുള്ള കലുങ്കിൽ ഇടിക്കുകയായിരുന്നു. കക്കാടംപൊയില്‍ സ്ഥിരമായി അപകടം നടക്കുന്ന സ്ഥലത്തിന് സമീപമാണിത്. കാറിന്റെ ബ്രേക്കിന്റെ തകരാറാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. നിലമ്പൂർ രജിസ്ട്രേഷനിലുള്ള സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്