ബാലുശ്ശേരി: ബാലുശ്ശേരി അറപ്പീടിക ജുമാമസ്ജിദിന് സമീപത്തെ ഓവുചാലില്‍ കക്കൂസ് മാലിന്യം തള്ളിയതായി പരാതി. ഇന്ന് രാവിലെ ദുർഗന്ധം വമിച്ചതോടെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽ പെടുന്നത്. തോട്ടിലെ വെള്ളത്തില്‍ മാലിന്യം കലര്‍ന്ന നിലയിലാണ്. പള്ളിയുടെ സമീപത്തെ വീടുകളിൽ 50-തോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇവരുടെ വീടിന് സമീപത്തുകൂടിയാണ് ഈ ഓവുചാല്‍ കടന്നുപോകുന്നത്.
പ്രദേശവാസികൾ ബാലുശ്ശേരി പോലീസില്‍ പരാതി നല്‍കി. പോലീസ് സ്ഥലത്തെ സിസി ടിവികള്‍ പരിശോധിച്ചു വരികയാണ്. കുറ്റവാളികള്‍ക്കെതിരെ കര്‍ശ്ശന നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. വാര്‍ഡ് അംഗം ഷൈബാഷ്‌കുമാര്‍, പനങ്ങാട് പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംലം സ്ഥലം സന്ദര്‍ശിച്ചു.