ബാലുശ്ശേരി: ബാലുശ്ശേരി അമരാപുരിയില്‍ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. മൂന്നുപേര്‍ക്ക് പരിക്ക്. കിനാലൂര്‍ക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ബാലുശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് കാറിൽ ഇടിക്കുകയായിരുന്നു.
ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം. പരുക്കേറ്റവരെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാലുശ്ശേരി പോലീസ് പിക്കപ്പ് വാനും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. ഹൈവെ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.