കോഴിക്കോട്: നാദാപുരം സ്വദേശിനിയായ യുവതിയെ ബംഗളൂരുവില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കല്ലാച്ചി വലിയ പറമ്പത്ത് അശോകന്റെ മകള്‍ അശ്വതി (20) യെയാണ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം. കൂടെയുണ്ടായിരുന്ന യുവതി ബഹളം വെച്ചതോടെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ചിക് ജാല പോലീസ് സ്റ്റേഷന്‍ പരിധിയിലെ എലങ്ക ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് രക്ഷിതാക്കള്‍ ബംഗളൂരുവില്‍ എത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വിട്ടുനല്‍കും. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി കെമ്പഗൗഡ എയര്‍പ്പോര്‍ട്ട് കഫെയില്‍ ജോലി ചെയ്യുകയായിരുന്നു അശ്വതി.