Trending

VarthaLink

കോഴിക്കോട് ഒളവണ്ണയില്‍ വീട് ഇടിഞ്ഞ് ഭൂമിക്കടിയിലേക്ക് താഴ്ന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കുടുംബം


കോഴിക്കോട്: ഒളവണ്ണയില്‍ വീട് ഇടിഞ്ഞ് ഭൂമിക്കടിയിലേക്ക് താഴ്ന്നു. ചെറോട്ട് പറമ്പ് മിടിങ്ങലൊടിനിലം സക്കീര്‍ എന്നയാളുടെ വീടാണ് തകര്‍ന്നത്. തിങ്കളാഴ്ച രാവിലെ 10.30-ഓടെയായിരുന്നു അപകടം.

വലിയ ശബ്ദത്തോടെയാണ് വീട് ഇടിഞ്ഞുതാഴ്ന്നത്. താഴത്തെ നില പൂര്‍ണമായി ഭൂമിക്കടിയിലായി. വീട്ടിലുണ്ടായിരുന്നവര്‍ ഓടിമാറിയതിനാല്‍ വലിയ അപകടം ഒഴിവായി. പ്രദേശം നേരത്തേ ചതുപ്പ് നിലമായിരുന്നു.

സക്കീറും ഭാര്യ ആസ്യയും മകളും മകളുടെ രണ്ടു മക്കളുമാണ് വീട്ടിലുള്ളത്. അപകടസമയത്ത് സക്കീർ ജോലിക്ക് പോയതായിരുന്നു. മകൾ അവരുടെ മൂത്ത കുട്ടിയെ സ്കൂളിൽ കൊണ്ടുവിടാനും പോയതായിരുന്നു. വീട്ടിലുണ്ടായിരുന്ന സക്കീറിന്റെ ഭാര്യയും കൊച്ചുമകൻ മിൻസാലും പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു.

Post a Comment

Previous Post Next Post