ബാലുശ്ശേരി: ബാലുശ്ശേരിയിൽ വയോധിക കിണറിൽ വീണു മരിച്ചു. പറമ്പിന്‍ മുകളില്‍ കോളോറത്ത് വത്സല (65) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. വീടിനടുത്തുള്ള പറമ്പിലെ ഉപയോഗശൂന്യമായ കിണറിൽ വീണാണ് മരണപ്പെട്ടത്. വിവരം ലഭിച്ചതിനെ് തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാ സേനയെത്തി കിണറിൽ നിന്നും വയോധികയെ പുറത്തെടുത്തെങ്കിലും മരണപ്പെട്ടിരുന്നു. പരേതനായ ഭാസ്‌ക്കരന്റെ ഭാര്യയാണ്. മക്കള്‍: ലിബില, ലിബീഷ്.
ഗ്രേഡ് എ.എസ്.ടി.ഓ പി.കെ ബാബുവിന്റെ നേതൃത്വത്തില്‍ എഫ്.ആര്‍.ഓ മാരായ ജാഹിര്‍, നിധിപ്രസാദ് ഇ.എം, ലിനീഷ് എം, സനല്‍രാജ് കെ.എം ഷാജു, കെ. സുജിത്ത്, ഹോം ഗാര്‍ഡ് മാരായ ഓംപ്രകാശ്, രാജേഷ് കെ.പി എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.