കക്കോടി: പതിമൂന്നുകാരന് നേരേ ലൈംഗികാതിക്രമം നടത്തിയ കേസിൽ കക്കോടി സ്വദേശിയായ ഓട്ടോ ഡ്രൈവർ റിമാൻഡിൽ. കക്കോടി കുമ്മങ്ങൽ വീട്ടിൽ റാഫി അഹമ്മദ് (61) ആണ് റിമാൻഡിലായത്.
കാച്ചിലാട്ട് സ്കൂളിന് സമീപത്തുവെച്ച് ഓട്ടോയിൽ വന്ന പ്രതി കുട്ടിക്ക് നേരേ അതിക്രമം നടത്തുകയായിരുന്നു. കുട്ടിയുടെ പരാതിയിൽ മെഡിക്കൽ കോളേജ് പോലീസ് ചൊവ്വാഴ്ച കേസെടുത്തു. മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ പി.കെ. ജിജീഷിന്റെ നേതൃത്വത്തിൽ എസ്.ഐ. സൈഫുള്ള, സീനിയർ സി.പി.ഒ. സാദിഖലി, ഹനീഫ, ജിതിൻ എന്നിവരുൾപ്പെട്ട സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ഓട്ടോറിക്ഷയുടെ നിറവും അതിന് പിന്നിലെഴുതിയ പേരും മാത്രമാണ് കുട്ടി തെളിവായി നൽകിയത്. 40 ഓളം സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പ്രതിയെിലേക്കെത്തിയത്.