മലപ്പുറം: കൊണ്ടോട്ടിയിൽ കാറിന്റെ താക്കോൽ പിതാവ് നൽകാത്തതിൽ പ്രകോപിതനായ മകൻ കാർ കത്തിച്ചതായി പരാതി. സംഭവത്തിൽ നീറ്റാണിമ്മൽ സ്വദേശി ഡാനിഷ് മിൻഹാജ് (21) എന്നയാൾക്കെതിരെ പോലീസ് കേസെടുത്തു. ചൊവ്വാഴ്ച വൈകിട്ട് മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം.
ലൈസൻസ് ഇല്ലാത്ത ഡാനിഷ് സുഹൃത്തിനെപ്പം കറങ്ങാൻ കാറിൻ്റെ താക്കോൽ ചോദിച്ചിട്ട് പിതാവ് നൽകയില്ല. ഇതിൽ പ്രകോപിതനായ ഇയാൾ വീട്ടുപകരണങ്ങൾ തല്ലി തകർത്ത ശേഷം സമീപത്തിരുന്ന ബൈക്കിൽ നിന്ന് പെട്രോൾ ഊറ്റിയെടുത്ത് കാറിന് മീതെ ഒഴിച്ച് കത്തിക്കുകയായിരുന്നു. വീടിന് മുന്നിൽ നിറുത്തിയിട്ടിരുന്ന കാർ പൂർണമായും കത്തി നശിച്ചു. വീടിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
പിതാവ് നൽകിയ പരാതിയെത്തുടർന്ന് ഡാനിഷിനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയുകയായിരുന്നു. എല്ലാവരും വീട്ടിലുള്ള സമയത്തായിരുന്നു യുവാവിൻ്റെ പരാക്രമം. വീടിന്റെ മറ്റ് ഭാഗങ്ങളിലേക്ക് തീ പടരാതിരുന്നതുകൊണ്ടാണ് വലിയ അപകടം ഒഴിവായത്. കാര്‍ പൂര്‍ണമായി കത്തിനശിച്ചു. വീടിന്റെ ജനലുകളും കത്തിനശിച്ചു. പിതാവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. യുവാവിന്റെ മാനസിക നില ഉള്‍പ്പടെ പരിശോധിക്കേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.