Trending

VarthaLink

വാഷ്‌ബേസില്‍ മൂത്രമൊഴിച്ചത് തടഞ്ഞതിന് ചേളന്നൂരിൽ ഹോട്ടൽ അടിച്ചുതകർത്തു, ജീവനക്കാർക്ക് മർദ്ദനം

ചേളന്നൂർ: കുമാരസാമിയിലെ സുഹറാസ് ഹോട്ടലിലെ വാഷ് ബേസിനിൽ മൂത്രമൊഴിക്കുന്നത് തടഞ്ഞതിന് യുവാക്കൾ ഹോട്ടൽ അടിച്ചുതകർത്തു. ആക്രമണത്തിൽ രണ്ട് ഹോട്ടൽ ജീവനക്കാർക്ക് പരിക്കേറ്റു. സംഭവത്തിൽ പുതിയാപ്പ സ്വദേശി ശരത്ത് (25) കടലൂർ സ്വദേശി രവിയെയും കാക്കൂർ പോലീസ് കസ്റ്റഡിയിലെടുത്തു. 

ഇന്ന് വൈകീട്ട് 3 മണിയോടെയായിരുന്നു സംഭവം. പ്രതികളായ രണ്ടുപേരും ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു. ഇതിനിടെ മുഖം കഴുകാനായി വാഷ്ബേസിലെത്തിയപ്പോൾ പ്രതികളിലൊരാളായ രവി വാഷ് ബേസിലേക്ക് മൂത്രമൊഴിച്ചു. ഇത് കണ്ട് ഹോട്ടൽ ജീവനക്കാരായ സഫ്റിൻ മിൻഹാജ്, ഷെർബല സലീം എന്നിവർ ഇയാളെ തടഞ്ഞു. ഇതിന്റെ പ്രകോപനത്തിൽ പ്രതികൾ ഇരുവരെയും മർദ്ദിക്കുകയും ഹോട്ടൽ അടിച്ചു തകർക്കുകയുമായിരുന്നു.

Post a Comment

Previous Post Next Post