നന്മണ്ട: നന്മണ്ട ഹയർസെക്കൻഡറി സ്കൂളിന് സമീപം അപകടമേഖലയായി മാറുന്നു. വാഹനങ്ങളുടെ മറികടക്കലും അധികവേഗവുമാണ് അപകടത്തിൽ കലാശിക്കുന്നത്. കോഴിക്കോട്-ബാലുശ്ശേരി പാതയിലെ നന്മണ്ട 12 ഹയർസെക്കൻഡറി ഗ്രൗണ്ടിന് സമീപമാണ് അപകട പരമ്പര അരങ്ങേറുന്നത്. രണ്ടുദിവസം മുൻപ് കാറിൽ വരുകയായിരുന്ന വീട്ടമ്മ അപകടത്തിൽപ്പെട്ടതാണ് അവസാനത്തേത്.
ഏതാനും മാസംമുൻപ് ചേളന്നൂർ സ്വദേശിയായ യുവാവ് വാഹനാപകടത്തിൽ മരിച്ചതും ഇവിടെവെച്ചായിരുന്നു. ഹൈസ്കൂൾ പരിസരമാണെങ്കിലും വാഹനങ്ങൾ അധികവേഗത്തിലാണ് ഇതിലെ കടന്നുപോകുന്നത്. തൊട്ടകലെ മോട്ടോർ വാഹനവകുപ്പിന്റെ കാര്യാലയമുണ്ടെങ്കിലും പരിശോധനയില്ലായെന്നാണ് നാട്ടുകാർ പറയുന്നത്.