കല്പറ്റ: വയനാട്ടിൽ നവവധു പനി ബാധിച്ച് മരിച്ചു. അഞ്ചുകുന്ന് കാവുങ്ങതൊടിക ഷഹാന ഫാത്തിമ (21) യാണ് മരിച്ചത്. കഴിഞ്ഞ പതിനൊന്നാം തിയ്യതിയാണ് ഷഹാനയും വൈത്തിരി സ്വദേശി അര്‍ഷാദും തമ്മിലുള്ള നിക്കാഹ് നടന്നത്. നിക്കാഹിന് മുമ്പേ ചെറിയ പനിയും മറ്റും ഉണ്ടായിരുന്ന ഷഹാനയെ നിക്കാഹിന്റെ അന്ന് വൈകീട്ട് പനി ശക്തമായതോടെ ഡോക്ടര്‍മാരുടെ നിർദ്ദേശപ്രകാരം വിദഗ്ധ പരിശോധനക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ ഷഹാന മരണപ്പെടുകയായിരുന്നു. നിക്കാഹ് കഴിഞ്ഞതിന്റെ സന്തോഷം മാറും മുമ്പുള്ള ഷഹാനയുടെ വേര്‍പാട് നാടിനെയും ബന്ധുക്കളെയും കണ്ണീരിലാഴ്ത്തി. കാവുങ്ങതൊടിക മമ്മൂട്ടി -ജുബൈരിയ ദമ്പതികളുടെ മകളാണ് ഷഹാന. ഷിബ്‌ലി ഷെരീഫ് സഹോദരനും ഷാഫിഹ ഷെറിന്‍ സഹോദരിയുമാണ്.