കൊയിലാണ്ടി: കൊയിലാണ്ടിയിൽ യുവാവ് പുഴയിൽ ചാടി മരിച്ചു. വടകര കോട്ടപ്പള്ളി സ്വദേശി ഇന്നോത്ത് ബിജീഷ് (47) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്നു മണിയോടെയാണ് ഇയാള്‍ കോരപ്പുഴ പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയത്. ഇതുവഴി കടന്നുപോയ ഡെലിവറി ബോയ് ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാരെയും പൊലീസിനെയും അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ഫയര്‍ഫോഴ്‌സും പൊലീസും പ്രദേശത്ത് തിരച്ചില്‍ നടത്തി.
തിരച്ചിലിനൊടുവിൽ കാപ്പാട് കണ്ണന്‍കടവില്‍ നിന്നും സന്ധ്യയോടെയാണ് മൃതദേഹം ലഭിച്ചത്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
അച്ഛൻ: ഭാസ്‌കരൻ അമ്മ: രാധ. ഭാര്യ: നിഷ. മകള്‍: അനാമിക. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം നാളെ സംസ്‌കരിക്കും.