Trending

VarthaLink

പിടി വീണാൽ രണ്ടുകോടി വരെ പിഴ; തൊഴിൽ നിയമത്തിൽ ഭേദഗതിയുമായി യു എ ഇ


ദുബായ്: വിസിറ്റ് വിസയിൽ യുഎഇയിൽ എത്തുന്ന വിദേശികളെ ജോലിക്കായി നിയോഗിക്കുന്ന തൊഴിലുടമകൾക്ക് മുന്നറിയിപ്പ്. കഴിഞ്ഞയാഴ്ച യുഎഇ തൊഴിൽ നിയമത്തിൽ വരുത്തിയ ഭേദഗതിയുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ശരിയായ പെർമിറ്റില്ലാത്ത വിദേശികളെ യുഎഇയിൽ എത്തിക്കുന്നതും അവർക്ക് ജോലി നൽകുകയും ചെയ്യുന്ന തൊഴിലുടമകളിൽ നിന്ന് 100,000 ദിർഹത്തിനും 1 മില്യൺ ദിർഹത്തിനും ഇടയിൽ പിഴ ഈടാക്കുമെന്ന് നിയമവിദഗ്ധർ പറയുന്നു.

‘നേരത്തെ തൊഴിൽ വിസ ഇല്ലാത്തവരെ ജോലിക്ക് എടുക്കുന്ന ഉടമകളിൽ നിന്ന് 50,000 ദിർഹം മുതൽ 200,000 ദിർഹം വരെയാണ് പിഴ ഈടാക്കിയിരുന്നത്. എന്നാൽ പുതിയ നിയമ ഭേദഗതി പ്രകാരം അത് ഒരു മില്യൺ ദിർഹം വരെയാക്കിയിട്ടുണ്ട്. തൊഴിൽ നിയമങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് പുതിയ ഭേദഗതി യുഎഇ വരുത്തിയത്’- നിയമ വിദഗ്ധർ പറയുന്നു.

ചില തൊഴിലുടമകൾ വിസിറ്റ് വിസ ഉടമകൾക്ക് അവരുടെ ടൂറിസ്റ്റ് പെർമിറ്റ് കാലഹരണപ്പെട്ടതിന് ശേഷം റസിഡൻസിയും വർക്ക് പെർമിറ്റും വാഗ്ദാനം ചെയ്തുകൊണ്ട് അവരെ ജോലിക്കെടുക്കാറുണ്ട്. എന്നാൽ ഇങ്ങനെ ജോലിക്കെടുക്കുന്നവർക്ക് കൃത്യമായി ശമ്പളം നൽകാൻ തൊഴിലുടമകൾ തയ്യാറാവാറില്ല. മാത്രമല്ല, അവരുടെ വിസിറ്റ് വിസയുടെ കാലാവധി കഴിഞ്ഞാൽ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്യാറുണ്ടെന്ന് ചിലർ പറയുന്നു. ഇപ്പോൾ നിലവിൽ വന്ന ഭേദഗതി ഇത്തരം പ്രവണതകൾ ഇല്ലതാക്കാൻ സഹായിക്കുമെന്നാണ് തൊഴിൽ വകുപ്പ് പ്രതീക്ഷിക്കുന്നത്.

Post a Comment

Previous Post Next Post