Trending

VarthaLink

നാദാപുരത്ത് ബസുകൾ കൂട്ടിയിടിച്ച് 40 പേർക്ക് പരിക്ക്; സീറ്റിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തത് ഫയർ ഫേയ്സ്


കോഴിക്കോട്: നാദാപുരത്ത് കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് വൻ അപകടം. 40 പേര്‍ക്ക് പരിക്കേറ്റു. നാദാപുരം താലൂക്ക് ആശുപത്രിക്ക് സമീപം ഇന്ന് രാവിലെ 7.30 ഓടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ബസില്‍ കുടുങ്ങിപ്പോയ കെഎസ്ആര്‍ടിസി ഡ്രൈവറെ ഫയര്‍ഫോഴ്സെത്തിയാണ് രക്ഷപ്പെടുത്തിയത്.

കൈവേലിയിൽ നിന്ന് ഗുരുവായൂരേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും വടകരയിൽ നിന്ന് നാദാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. കെഎസ്ആര്‍ടിസി ബസിന്‍റെ മുൻഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ രണ്ടു ബസുകളിലായി 40-ൽ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ വിദ്യാര്‍ത്ഥികളുമുണ്ട്. 

പരിക്കേറ്റവരെ നാദാപുരം താലൂക്ക് ആശുപത്രിയിലും വടകര ആശുപത്രിയിലേക്കും മാറ്റി. തുടർന്ന് ഗുരുതര പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. അപകടത്തെ തുടര്‍ന്ന് ഏറേനേരം റോഡില്‍ ഗതാഗത തടസ്സമുണ്ടായി. 

Post a Comment

Previous Post Next Post