Trending

VarthaLink

പുരുഷൻമാരിൽ കാൻസർ രോഗബാധയും മരണനിരക്കും വർധിക്കുന്നു; 2050 ഓടെ 93 ശതമാനമാവുമെന്ന് റിപ്പോർട്ട്


വാഷിംഗ്‌ടൺ: പുരുഷൻമാരിൽ കാൻസർ കേസുകളും മരണനിരക്കും 2050 തോടെ 93% വർധിക്കുമെന്ന് പഠനം. അമെരിക്കൻ കാൻസർ സൊസൈറ്റി അടുത്തിടെ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഈ കാര‍്യം വെളിപെടുത്തിയത്. 2050 ഓടെ പുരുഷ കാൻസർ രോഗനിർണയത്തിലും മരണനിരക്കിലും ആഗോളതലത്തിൽ വർധനവുണ്ടാകുമെന്നും 2022 നും 2050 നും ഇടയിൽ ആഗോളതലത്തിൽ കാൻസർ രോഗനിർണയത്തിൽ 84 ശതമാനം വർധനയും കാൻസർ മരണങ്ങളിൽ 93 ശതമാനം വർധനവുണ്ടാക്കുമെന്നും ഗവേഷകർ പ്രവചിക്കുന്നു.

പുരുഷൻമാരിലെ ക‍ാൻസർ സംഭവങ്ങളും മരണനിരക്കും കണക്കാക്കാൻ ഗവേഷകർ 185 രാജ‍്യങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നും ജനസംഖ‍്യ ഡാറ്റയും 30 കാൻസർ ഉപവിഭാഗങ്ങളും പരിശോധിച്ചു. മദ‍്യപാനവും പുകവലിയും ഉള്ള പുരുഷൻമാരിൽ കാൻസറിനുള്ള സാധ‍്യത വളരെ കൂടുതലാണ് മാത്രവുമല്ല പുരുഷന്‍മാർ കാൻസർ പരിശോധനയ്ക്ക് വിധേയരാകാനുള്ള സാധ്യത വളരെ കുറവാണ്.

65 വയസും അതിൽ കൂടുതലുമുള്ള പുരുഷൻമാർക്ക് യുവാക്കളെ അപേക്ഷിച്ച് അതിജീവന നിരക്ക് കുറവാണ് ഇവരിൽ കാൻസർ രോഗ നിർണയം വളരെ വൈകിയാണ് സ്ഥിരീകരിക്കുന്നത്. ഇതോടെ പ്രായമായ പുരുഷന്മാരിലെ കാൻസർ മരണങ്ങൾ 3.4 ദശലക്ഷത്തിൽ നിന്ന് 7.7 ദശലക്ഷമായി ഉയരുമെന്ന് ഗവേഷകർ കരുതുന്നു. അതേസമയം, കാൻസർ കേസുകൾ 2022 ൽ 6 ദശലക്ഷത്തിൽ നിന്ന് 2050 ഓടെ 13.1 ദശലക്ഷമായി ഉയരുമെന്നുമാണ് കണക്കുകൾ വ്യക്തമാക്കുന്നു.

Post a Comment

Previous Post Next Post