കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴില്‍ 2025 ലേക്കുള്ള ഹജ്ജ് അപേക്ഷ സ്വീകരിച്ചു തുടങ്ങി. സെപ്തംബര്‍ ഒമ്പത് വരേ അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കുന്നതിന്ന് ഹജ്ജ് 2025നുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകളിലെ നറുക്കെടുപ്പ് സെപ്തംബര്‍ മൂന്നാം വാരം നടക്കും.
65 വയസിന് മുകളിലുള്ളവര്‍ക്കും,മെഹ്‌റമില്ലാത്ത 45 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ ഒരുമിച്ച് നല്‍കുന്ന അപേക്ഷകളിലും നറുക്കെടുപ്പില്ലാതെ അവസരം നല്‍കും.അപേക്ഷകന് 2026 ജനുവരി വരേ കാലാവധിയുള്ള മെഷീന്‍ റീഡബിള്‍ പാസ്‌പോര്‍ട്ട് നിര്‍ബന്ധമാണ്.
പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷാ സമര്‍പ്പിക്കേണ്ടത്. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ https://hajcommittee.gov.in/ എന്ന വെബ്‌സൈറ്റിലും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ https://keralahajcommittee.org/ എന്ന വെബ്‌സൈറ്റിലും അപേക്ഷയിടെ ലിങ്ക് ലഭ്യമാണ്. 'Hajsuvidha' എന്ന മൊബൈല്‍ അപ്ലിക്കേഷന്‍ വഴിയും അപേക്ഷ സമര്‍പ്പിക്കാനാകും.