Trending

VarthaLink

കക്കോടി സ്വദേശിയായ 19കാരൻ ബൈക്ക് അപകടത്തിൽ മരിച്ചു


കോഴിക്കോട്: വെള്ളയിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കക്കോടി പടിഞ്ഞാറ്റുമുറി സ്വദേശി ഷാനവാസ് (19) ആണ് മരിച്ചത്. കോഴിക്കോട് വെള്ളയിൽ ഭട്ട് റോഡിൽ വച്ചാണ് അപകടം. രണ്ട് കാൽനട യാത്രക്കാരെ ഇടിച്ചതിന് ശേഷം ബൈക്ക് മതിലിൽ ഇടിച്ച് മറിയുകയായിരുന്നു. 

ബൈക്കിൽ ഉണ്ടായിരുന്ന മറ്റൊരാൾക്കും രണ്ട് കാൽനട യാത്രക്കാർക്കും പരിക്കേറ്റു. അപകടം നടന്നയുടനെ ഷാനവാസിനെ കോഴിക്കോട് ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post