ബാലുശ്ശേരി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്‌ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം കെഎസ്എസ്പിഎ ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെയും നന്മണ്ട മണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തിൽ ജൂലായ്-1 പെൻഷൻ പരിഷ്കരണ ദിനത്തിൽ ബാലുശ്ശേരി സബ്ട്രഷറി ഓഫീസിന് മുമ്പിൽ നൂറ് കണക്കിന് അംഗങ്ങൾ പങ്കെടുത്ത്കൊണ്ടുള്ള പ്രകടനവും തുടർന്ന് വിശദീകരണയോഗവും നടത്തി. കെഎസ്എസ്പി എ വനിതാഫോറം സംസ്‌ഥാന സെക്രട്ടറി എം.വാസന്തി ഉദ്ഘാടനം ചെയ്തു.
പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക, ക്ഷാമാശ്വാസം 6 ഗഡു (19%) അനുവദിക്കുക, ക്ഷാമാശ്വാസ/പെൻഷൻ പരിഷ്കരണ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, കൂടുതൽ ആശുപത്രികളെ ഉൾപ്പെടുത്തിയും ഓപ്ഷൻ സൗകര്യം നൽകികൊണ്ടും ഓ.പി ചികിത്സ ഉറപ്പ് വരുത്തിയും പെൻഷൻകാർക്ക് പ്രയോജനകരമായ തരത്തിൽ മെഡിസെപ്പ് പദ്ധതി പൊളിച്ചെഴുതുക, ജീവാനന്ദം പദ്ധതി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു ധർണ്ണയും വിശദീകരണയോഗവും നടത്തിയിരുന്നത്. പ്രസ്തുത ആവശ്യങ്ങൾ സർക്കാർ ഇനിയും അംഗീകരിക്കാത്തപക്ഷം കുടുംബംഗങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് വിശദീകരണയോഗം ഉദ്ഘാടനം ചെയ്ത്കൊണ്ട് എം വാസന്തി പറഞ്ഞു.
കെഎസ്എസ്പിഎ ബാലുശ്ശേരി നിയോജകമണ്ഡലം പ്രസിഡണ്ട് എ.കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പർ കെ.എം ഉമ്മർ, കെഎസ്എസ്പിഎ ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീധരൻ പാലയാട്, സംസ്‌ഥാന കൗൺസിൽ അംഗം കെ. എം. രാജൻ, നിയോജകമണ്ഡലം സെക്രട്ടറി വി.സി ശിവദാസ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. ഭാസ്കരൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം. രാജൻ, കുഞ്ഞികൃഷ്ണൻനായർ, നിയോജകമണ്ഡലം ട്രഷറർ കെ. പി. ആലി, എലത്തൂർ നിയോജകമണ്ഡലം സെക്രട്ടറി എം. അരവിന്ദൻ, സി. രാജൻ, എം. ടി. മധു, പി. ജയപ്രകാശ്, ടി. ഹരിദാസൻ, കെ. കെ. ബാലകൃഷ്ണൻ, രമേശൻ വലിയാറമ്പത്ത്, വി ടി ഉണ്ണിമാധവൻ തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു.
Tags:
LOCAL NEWS