ഉള്ളിയേരി: ഉള്ളിയേരിയിൽ മരത്തിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിമുക്തഭടൻ മരിച്ചു. കാഞ്ഞിക്കാവ് കടുവൻ കണ്ടിയിൽ താമസിക്കും നടുവിലക്കണ്ടി എൻ.കെ ശശീന്ദ്രൻ (58) ആണ് മരിച്ചത്.
ഇക്കഴിഞ്ഞ ജൂൺ-29ന് രാവിലെ സ്വന്തം വീട്ടിലെ മാവിൽ നിന്ന് തോൽ വെട്ടുമ്പോഴായിരുന്നു സംഭവം. ഉടൻ തന്നെ നാട്ടുകാർ മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ പ്രവേശിക്കുകയായിരുന്നു. ഭാര്യ: ലത, മക്കൾ: അബിൻ, അഭിനന്ദ്