Trending

VarthaLink

പിഎസ്‌സി കോഴ വിവാദം; പ്രമോദ് കോട്ടൂളിനെ സിപിഎം പുറത്താക്കി

കോഴിക്കോട്: പിഎസ്‌സി കോഴക്കേസിൽ ആരോപണ വിധേയനായ പ്രമോദ് കോട്ടൂളിനെ സിപിഎമ്മിൽ നിന്നും പുറത്താക്കി. പ്രമോദ് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാട്ടി കോഴിക്കോട് സിപിഎം ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം. കൂടാതെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും പുറത്താക്കുകയായിരുന്നു. റിയൽ എസ്റ്റേറ്റ് ബിനാമി ബന്ധങ്ങൾ കൂടി ചൂണ്ടിക്കാട്ടിയാണ് നടപടി. ഇന്നുചേർന്ന കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

പിഎസ്സി അംഗമാക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നായിരുന്നു പരാതി ഉയർന്നത്. മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ ഇടപെടുത്തി പിഎസ്‌സി അംഗത്വം വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 60 ലക്ഷം രൂപ ഇയാൾ ആവശ്യപ്പെട്ടതായാണ് കോഴിക്കോട് സ്വദേശിയായ പരാതിക്കാരന്‍റെ ആരോപണം. തുടർന്ന് 22 ലക്ഷം രൂപ കൈമാറി. നിയമനം ലഭിക്കാതെ വന്നതോടെ നേതാവിനോട് പണം തിരികെ ആവശ്യപ്പെട്ടു. മറ്റൊരു പ്രധാന പദവി നൽകാമെന്നും മന്ത്രി മുഹമ്മദ് റിയാസ് ഇടപെടുമെന്നും പ്രമോദ് ഉറപ്പു നൽകുകയും ചെയ്തെന്നും പരാതിക്കാരൻ പറയുന്നു. പദവി ലഭിക്കാതെ വന്നതോടെയാണ് ഇയാൾ പാർട്ടിക്ക് പരാതി നൽകുന്നത്. വിഷയത്തിൽ മന്ത്രി മുഹമ്മദ് റിയാസും ജില്ലാ നേതൃത്വത്തിന് പരാതി നൽകിയിരുന്നു.

Post a Comment

Previous Post Next Post