Trending

VarthaLink

മീൻ വിലകുറച്ചു വിറ്റതിന് വയനാട്ടിൽ യുവാവിന് ആൾക്കൂട്ട മർദ്ദനം

കൽപ്പറ്റ: വയനാട് മുട്ടിലില്‍ മത്സ്യവില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് യുവാവിന് ആള്‍ക്കൂട്ട മര്‍ദനം. പെട്ടി ഓട്ടോറിക്ഷയിൽ മത്സ്യ വില്പന നടത്തിയിരുന്ന സുഹൈലിനാണ് മര്‍ദ്ദനമേറ്റത്. വയനാട് മുട്ടിൽ ജംഗ്ഷനിൽ തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിക്കാണ് സംഭവം നടന്നത്. സമൂഹമാധ്യമങ്ങളില്‍ മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

മത്സ്യം വിലക്കുറച്ച് വിറ്റതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് മര്‍ദനത്തിലേക്ക് നയിച്ചത്. നിരവധിയാളുകള്‍ സുഹൈലിനെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. സംഭവത്തിൽ ആറ് പേരെ കൽപ്പറ്റ പോലീസ് കസ്റ്റഡിയിലെടുത്തു. സുഹൈല്‍ മലപ്പുറം താനൂര്‍ സ്വദേശിയാണ്. ഏറെ നാളായി വയനാട് പൊഴുതനയിലാണ് താമസിച്ചുവരുന്നത്.

Post a Comment

Previous Post Next Post