കൊടുവള്ളി: മുൻ കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്ന പന്നൂർ കുറ്റിയേങ്ങിൽ അബ്ദുൽഖാദർ ഹാജി (79) നിര്യാതനായി. ഉണ്ണികുളം ഗ്രാമപഞ്ചായത്തിൽ നിന്നും സീനിയർ ക്ലാർക്കായി വിരമിച്ച ഇദ്ദേഹം പുതുപ്പാടി, നരിക്കുനി, കൊടുവള്ളി, മടവൂർ, മേപ്പാടി, മീനങ്ങാടി, പയ്യോളി ഗ്രാമപഞ്ചായത്തുകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മക്കൾ: മുഹമ്മദ് അഷ്റഫ് (കിഴക്കോത്ത് സർവ്വീസ് സഹകരണ ബാങ്ക്), ഉമ്മു കുൽസു, ഹുസ്നുൽ ജമാൽ, മുഹമ്മദ് അനസ് (എഞ്ചിനീയർ), മുഹമ്മദ് റിയാസ് (റിയാദ്). മരുമക്കൾ: പരേതനായ വെളുത്തേടത്ത് അബ്ദുൽ സലാം (പന്നൂർ), ഉസ്മാൻ (പുല്ലാളൂർ), നസീമ (മാനിപുരം), സജീറ (ഇയ്യാട്), നിഷ്മ (വരട്ട്യാക്കിൽ).
മയ്യിത്ത് നിസ്കാരം ഉച്ചക്ക് 12.30 ന് പന്നൂർ ജുമാമസ്ജിദിൽ നടക്കും
Tags:
OBITUARY