Trending

VarthaLink

പാലങ്ങാട് വലിയ കുളത്തിൽ നീന്തൽ പരിശീലനം


നരിക്കുനി: നരിക്കുനി ഗ്രാമപ്പഞ്ചായത്തും കിരണം പാലങ്ങാടും സംഘടിപ്പിക്കുന്ന നീന്തൽ പരിശീലനത്തിന് പാലങ്ങാട് വലിയ കുളത്തിൽ തുടക്കമായി. പഞ്ചായത്തിലെ 15 വാർഡുകളിൽനിന്നായി തിരഞ്ഞെടുക്കപ്പെട്ട 49 വിദ്യാർത്ഥികളാണ് വലിയ കുളത്തിൽ 10 ദിവസത്തെ നീന്തൽ പരിശീലനം നേടുന്നത്. പരിശീലകരുടെ നേതൃത്വത്തിൽ വൈകുന്നേരങ്ങളിലാണ് നീന്തൽ പഠിപ്പിക്കുന്നത്.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജൗഹർ പൂമംഗലം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.പി. ലൈല അധ്യക്ഷയായി. ചടങ്ങിൽ അഗ്നിരക്ഷാ ഓഫീസർ ജാഫർ സാദിഖ് മുഖ്യ അതിഥിയായിരുന്നു. മൊയ്തി നെരോത്ത്, സുബൈദ കൂടത്തൻക്കണ്ടി, സുനിൽകുമാർ തേനാറുക്കണ്ടി, പി.കെ മനോജ്, മെമ്പർമാരായ ടി. രാജു, ജസീല മജീദ്, കെ.കെ. ചന്ദ്രൻ, കെ.കെ. ലതിക, വി.പി. മിനി, അബ്ദുൽ മജീദ്, കെ.കെ. ഷെറീന, ഷിജിത്ത്, അഹമ്മദ് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post