വയനാട്: കല്പറ്റയിൽ പൊലീസ് പട്രോളിങ്ങിനിടെ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി താമരശ്ശേരി സ്വദേശികളായ യുവാവിനെയും യുവതിയെയും പിടികൂടി. താമരശ്ശേരി കാപ്പുമ്മൽ വീട്ടിൽ അതുൽ (30), കൂടത്തായി പൂവോട്ടിൽ വീട്ടിൽ പി.വി.ജിഷ (33) എന്നിവരാണ് പിടിയിലായത്.
0.4 ഗ്രാം എംഡിഎംഎയാണ് ഇരുവരിൽ നിന്നും കണ്ടെടുത്തത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പെട്രോളിങ്ങിനിടെയാണ് പിടികൂടിയത്. വയനാട് ജില്ലയിൽ ഈ മാസം എംഡിഎംഎ പിടികൂടുന്ന നാലാമത്തെ കേസാണിത്. നാലു കേസുകളിലായി ആറുപേരാണ് അറസ്റ്റിലായത്.