Trending

VarthaLink

വടകര എം.എല്‍.എ കെ.കെ. രമയുടെ പിതാവും മുൻ സി.പി.എം നേതാവുമായ കെ.കെ മാധവൻ അന്തരിച്ചു

നടുവണ്ണൂർ: വടകര എം.എല്‍.എ കെ.കെ. രമയുടെ പിതാവും മുൻ സി.പി.എം നേതാവുമായ നടുവണ്ണൂരിലെ കണ്ണച്ചികണ്ടി കെ.കെ. മാധവൻ (87) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഇന്ന് പുലർച്ചെ നാലുമണിക്ക് സ്വവസതിയിലായിരുന്നു അന്ത്യം. 

നടുവണ്ണൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഐഎം ബാലുശ്ശേരി ഏരിയാ സെക്രട്ടറിയായും ജില്ലാ കൗണ്‍സില്‍ അംഗമായും, ദേശാഭിമാനി ഏരിയാ ലേഖകനായും പ്രവര്‍ത്തിച്ചിരുന്നു.

ഭാര്യ: ദാക്ഷായണി. മറ്റുമക്കള്‍: പ്രേമ, തങ്കം, സുരേഷ് (എല്‍.ഐ.സി ഏജൻ്റ് പേരാമ്പ്ര). മരുമക്കള്‍: ജ്യോതിബാബു കോഴിക്കോട് (റിട്ട. എൻ.ടി.പി.സി), സുധാകരൻ മൂടാടി (ഖാദി ബോർഡ്), പരേതനായ ടി.പി ചന്ദ്രശേഖർ (ആർഎംപി), നിമിഷ ചാലിക്കര (വെല്‍ഫെയർ ഫണ്ട് ബോർഡ് കോഴിക്കോട്). സഹോദരങ്ങള്‍: കെ.കെ. കുഞ്ഞികൃഷ്ണൻ, കെ.കെ. ഗംഗാധരൻ (റിട്ട.ഐ.സി.ഡി.എസ്), കെ.കെ. ബാലൻ (റിട്ട.കേരള ബാങ്ക്).

സംസ്കാരം ഇന്ന് വൈകീട്ട് 6 മണിക്ക് വീട്ടുവളപ്പില്‍.

Post a Comment

Previous Post Next Post