Trending

VarthaLink

എളേറ്റിൽ വട്ടോളിയിൽ അഞ്ചാം ക്ലാസുകാരി പനിബാധിച്ചു മരിച്ചു

എളേറ്റിൽ: എളേറ്റിൽ വട്ടോളിയിൽ പത്തുവയസുകാരി പനിബാധിച്ചു മരിച്ചു. പുതിയോട് കളുക്കാൻചാലിൽ ഷരീഫിൻ്റെ മകൾ ഫാത്തിമ ബത്തൂൽ(10) ആണ് മരിച്ചത്. എളേറ്റിൽ ജി.എം.യു.പി.എസ് അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. പനിയെ തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ചികിത്സയിരിക്കെയാണ് ദാരുണമായ അന്ത്യം.

മാതാവ്: സാബിറ. സഹോദരങ്ങൾ: മിൻഹ ഫാത്തിമ (മഊനത്തുൽ ഹുദാ മദ്റസ രണ്ടാം ക്ലാസ്), മെഹറിൻ (3 വയസ്സ്).  

ഖബറടക്കം പിതാവ് വിദേശത്ത് നിന്ന് വന്നതിനു ശേഷം.

Post a Comment

Previous Post Next Post