കട്ടിപ്പാറ: കട്ടിപ്പാറയിൽ ജോലിക്കിടെ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. തലയാട് പറയൻ കണ്ടത്തിൽ പ്രദീപ് (47) ആണ് മരിച്ചത്. കട്ടിപ്പാറ ചെമ്പ്രകുണ്ട മുഹമ്മദിൻ്റെ മകൻ മുബഷിറിൻ്റെ വിവാഹവുമായി ബന്ധപ്പെട്ട് വീട്ടിലെ ആശാരിപ്പണിക്കിടെ വൈദ്യുതാഘാതമേൽക്കുകയായിരുന്നു. ഉടനെ പൂനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. വൈകുന്നേരം 5.30 ഓടെയായിരുന്നു അപകടം.
മൃതദേഹം പൂനൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് നടപടിക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.