Trending

VarthaLink

കുന്ദമംഗലത്ത് എംഡിഎംഎയുമായി കൊടുവള്ളി സ്വദേശിയായ യുവാവ് പിടിയിൽ


കുന്ദമംഗലം: കുന്ദമംഗലം ടൗണില്‍ 20 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. സ്‌കൂട്ടറില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന എംഡിഎംഎ യുമായി യുവാവിനെ പെരിങ്ങളം എംഎല്‍എ റോഡിന് മുന്‍വശത്തുള്ള സ്ഥാപനത്തിന്റെ പാര്‍ക്കിങ്ങില്‍ നിന്നാണ് പിടികൂടിയത്. കൊടുവള്ളി ചോലക്കര ഇമ്പിച്ചഹമ്മദിന്റെ മകന്‍ ബാബുമോന്‍ എന്ന അഫ്സല്‍ ആണ് പിടിയിലായത്. 

പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുന്ദമംഗലം എസ് എച്ച് ഒ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. യുവാവ് മുന്‍പും കഞ്ചാവ് കേസിൽ പ്രതിയാണ്. എസ് ഐ അരുണ്‍, വിജേഷ്, ഡാന്‍സാഫ് സംഘത്തിലെ എസ് ഐ മനോജ് ഇളയിടത്ത്, ലതീഷ്, സരുണ്‍കുമാര്‍, ഷിനോജ്, അതുല്‍, ദിനീഷ്, മഷ്ബൂര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Post a Comment

Previous Post Next Post